ഇന്ത്യൻ സ്കൂൾ മബേല കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന്
മസ്കത്ത്: പുതിയ അധ്യയന വർഷത്തിലെ ഇന്ത്യൻ സ്കൂൾ മബേലയിലെ കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണം വർണശബളമായ പരിപാടികളോടെ സ്കൂള്‍ എം.പി.എച്ച് ഹാളില്‍ നടന്നു.
കോർപറേറ്റ് ടെക്നോ പ്ലാസ്റ്റിക് ഇൻഡസ്ട്രി എസ്.എ.ഒ.സി ജനറൽ മാനേജർ ഒമർ സുലൈമാൻ അൽ ബഹ്രി മുഖ്യാതിഥിയായി. ഇന്റർനാഷനൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനി ജനറൽ മാനേജർ അഹമ്മദ് അൽ ഹജ്രി, കൗൺസിൽ അംഗങ്ങൾ, പ്രിഫെക്ട്മാർ എന്നിവർക്ക് ആശംസകളർപ്പിച്ചു.
ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും ഐ.എസ്.എ.എം ഡയറക്ടർ ഇൻ ചാർജുമായ സയ്യിദ് സൽമാൻ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീം ഹുസൈൻ, സയ്യിദ് നജീബ് റഫീഖ്, മസൂദ് ആലം, പല്ലവി വെങ്കട്ട്റാവു എന്നിവർ സംബന്ധിച്ചു. ഔപചാരികമായ ചടങ്ങുകൾ മുഖ്യാതിഥി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എ.എം പ്രിൻസിപ്പൽ പര്‍വീൺ കുമാർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി എന്നത് ചടങ്ങിനു മാറ്റുകൂട്ടി. ഹെഡ് ബോയ് ആയി ആശിഷ് മനു മാത്യുവും ഹെഡ് ഗേൾ ആയി സുവീക്ഷ സഞ്ജയ് ഷാൻഭാഗും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. സീനിയർ വിഭാഗത്തിലെ 22 സെറിമോണിയൽ ഹെഡുകള്ക്കും എട്ട് ക്യാപ്റ്റന്മാര്ക്കും വൈസ് ക്യാപ്റ്റന്മാര്ക്കും, മിഡില്‍ വിഭാഗത്തിലെ 13 സെറിമോണിയൽ ഹെഡുകള്ക്കും എട്ട് ക്യാപ്റ്റന്മാര്ക്കും വൈസ് ക്യാപ്റ്റൻമാര്ക്കും 16 വിദ്യാർഥി മന്ത്രിമാര്‍ക്കും, 32 ക്ലാസ് പ്രിഫെക്ടുകള്ക്കും, 32 സ്റ്റുഡന്റ് പാർലമെന്റ് അംഗങ്ങള്‍ക്കും പ്രൈമറി വിഭാഗത്തിലെ നാല് സെറിമോണിയൽ ഹെഡുകള്ക്കും ഒമ്പത് ബ്ലോസംസിനും പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. വെല്ലുവിളികളെ ധൈര്യത്തോടെയും ബോധ്യത്തോടെയും സ്വീകരിക്കാൻ വിദ്യാർഥികൾ തയാറാകണമെന്ന് മുഖ്യാതിഥി, ഒമർ സുലൈമാൻ അൽ ബഹ്രി പറഞ്ഞു.
ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നേതൃത്വത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ആകർഷകമായ പ്രകടനം പരിപാടിയുടെ മാറ്റുകൂട്ടി. തുടർന്ന് സീനിയർ വിഭാഗം ഹെഡ് ഗേൾ സുവീക്ഷ സത്യപ്രതിജ്ഞാ പ്രഭാഷണം നടത്തി. സ്കൂൾ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു. ഒമാൻ-ഇന്ത്യ രാജ്യങ്ങളുടെ ദേശീയഗാനങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.