ഐ.എം.ഐ സ്പോർട്സ് മീറ്റ് സംഘാടക സമിതിയിൽ
കെ. ഷൗക്കത്തലി മാസ്റ്റർ സംസാരിക്കുന്നു
എ.എം.ഐ മദ്റസ സ്പോർട്സ് മീറ്റ് ഇന്ന്
സലാല: അൽ മദ്റസത്തുൽ ഇസ് ലാമിയ സംഘടിപ്പിക്കുന്ന ‘സ്പോർട്സ് മീറ്റ് 24’ വെള്ളിയാഴ്ച നടക്കും. അഞ്ചാം നമ്പറിലെ അൽ നാസർ സ്പോർട്സ് ക്ലബ്ബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽ വൈകീട്ട് നാലിന് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് മീറ്റ് ഉദ്ഘാടനം ചെയ്യും. മൂന്ന് വിഭാഗങ്ങളിലായി ട്രാക്കിലും മറ്റുമായി 38 മത്സരങ്ങൾ നടക്കുമെന്ന് പ്രിൻസിപ്പൽ വി.എസ്. ഷമീസ് പറഞ്ഞു. സമാപന പരിപാടിയിൽ പ്രമുഖർ സമ്മാനങ്ങൾ വിതരണം ചെയ്യും.
സംഘാടക സമിതി യോഗത്തിൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ് , ഐഡിയൽ എജുക്കേഷൻ ചെയർമാൻ കെ. ഷൗക്കത്തലി, ബെൻഷാദ് അൽ അംരി, ഫഹദ് സലാം, കെ. മുഹമ്മദ് സാദിഖ്, കെ.ജെ. സമീർ മുഹമ്മദ് ഇഖ്ബാൽ, റജീന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.