അൽ അൻസാബിൽ അൽസലാമ പോളിക്ലിനിക് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മബേലയിലെ മോഡേൺ അൽസലാമ മൾട്ടി സ്പെഷാലിറ്റി പോളിക്ലിനിക്കിെൻറ രണ്ടാമത്തെ ശാഖ അൽ അൻസാബിൽ പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടറായ സലീം അഹമദ് ഹമൂദ് അൽ ജാബ്രി, ക്ലിനിക് ഡയറക്ടറും മാനേജിങ് പാർട്ണറുമായ ഡോ. റഷീദ് അലി, സിദ്ദീഖ് മങ്കട എന്നിവർ ചേർന്ന് ക്ലിനിക്കിെൻറ ഉദ്ഘാടനം നിർവഹിച്ചു.
അൽ അൻസാബിലെ 256ാം സ്ട്രീറ്റിലാണ് പോളിക്ലിനിക് സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 7 മുതൽ പുലർച്ചെ ഒരുമണി വരെയാണ് ക്ലിനിക് പ്രവർത്തിക്കുക.ഇേൻറണൽ മെഡിസിൻ, ജനറൽ പ്രാക്ടിസ്, ഗൈനക്ക്, പീഡിയാട്രിക്സ്, ഓർത്തോ, ഡെൻറൽ തുടങ്ങിയ വിഭാഗങ്ങൾെക്കാപ്പം ഫാർമസി, റേഡിയോളജി, ലബോറട്ടറി, എക്സ്റേ വിഭാഗങ്ങളും ഇവിടെയുണ്ട്. വിസ മെഡിക്കൽ, പിഡിഒ മെഡിക്കൽ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
മാർക്കറ്റിങ് മാനേജർ വിനോദ് കുമാർ രാമനാഥൻ, ക്ലിനിക് മാനേജർ സഫീർ, നഴ്സിങ് ഇൻചാർജ് ബെറ്റ്സി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.ക്ലിനിക്കിെൻറ ഉദ്ഘാടനഭാഗമായി എല്ലാ രോഗികൾക്കും ഒരു മാസത്തെ സൗജന്യ കൺസൽട്ടേഷനും ലഭ്യമായിരിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.