അൽസലാമ പോളിക്ലിനിക്കും കെ.എം.സി.സി മബേലയും സംയുക്തമായി സംഘടിപ്പിച്ച
സൗജന്യ വൈദ്യപരിശോധന ക്യാമ്പ്
മസ്കത്ത്: അൽസലാമ പോളിക്ലിനിക്കും കെ.എം.സി.സി മബേലയും സംയുക്തമായി സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മബേല കെ.എം.സി.സി പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. വൈദ്യ പരിശോധനയുടെ ഭാഗമായി യൂറിക് ആസിഡ്, കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുടെ പരിശോധനയും ഒരുക്കിയിരുന്നു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വെറ്റല്ലൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി മബേല ഏരിയ പ്രസിഡൻറ് സലിം അന്നാര അധ്യക്ഷനായിരുന്നു.കെ.എം.സി.സിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനവും സേവനങ്ങളും എല്ലാവർക്കും മാതൃകപരമാണെന്ന് അൽസലാമ ഹോസ്പിറ്റൽ ഡയറക്ടർ സിദ്ദിഖ് തേവർതൊടി പറഞ്ഞു.
മബേല കെ.എം.സി.സി പത്താം വാർഷിക സമ്മേളനത്തിന്റെ ലോഗോ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് എ.കെ.കെ തങ്ങൾ, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ചേർന്ന് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.