മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ചിെൻറ ഏറ്റവും പുതിയ ശാഖ ദാഖിലിയ ഗവർണറേറ്റിലെ ആദമിൽ പ്രവർത്തനമാരംഭിച്ചു. ആദം വാലി ശൈഖ് ഹമദ് റാശിദ് അല്‍ മുഖ്ബലി ഉദ്ഘാടനം നിർവഹിച്ചു. അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ബി. രാജൻ, അസി. ജനറൽ മാനേജർ യമുനാ പ്രസാദ്, ആദം നഗരസഭ പ്രതിനിധി സഉൗദ് മസൂർ അല്‍ അബ്സി തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മസ്കത്ത്, സലാല രാജ്യാന്തര വിമാനത്താവളത്തില്‍ ഉൾപ്പെടെ 28 ശാഖകൾ ആണ് അൽ ജദീദ് എക്സ്ചേഞ്ചിനുള്ളത്. അടുത്തശാഖ ബർക്കയിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
എസ്.ബി.െഎ അക്കൗണ്ടുകളിലേക്ക് സെക്കൻഡുകൾക്കുള്ളിൽ പണം കൈമാറ്റം ചെയ്യാൻ സാധിക്കുന്ന എസ്.ബി.െഎ ഫ്ലാഷ് ഇൻസ്റ്റൻറ് ക്രെഡിറ്റ്, ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും അവധി ദിവസങ്ങളിൽ വരെ നിമിഷങ്ങൾക്കുള്ളിൽ പണം കൈമാറ്റം ചെയ്യാനാകുന്ന െഎ.എം.പി.എസ് സേവനങ്ങൾ അൽ ജദീദ് ശാഖകളിൽ ലഭ്യമാണ്. ഇതിനൊപ്പം വെസ്റ്റേൺ യൂനിയന്‍, എക്സ്പ്രസ് മണി, മണി ഗ്രാം, ആര്.ഐ.എ, ട്രാന്‍സ്ഫാസ്റ്റ്, ഇൻസ്റ്റൻറ് കാഷ് എന്നിവയുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറി
യിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.