സമസ്ത ഇസ്ലാമിക് സെന്ററും മസ്കത്ത് കെ.എം.സി.സി അൽ ഖുദ് ഏരിയ കമ്മിറ്റിയും സംയുക്തമായി ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്റസയിൽ നടത്തിയ മീലാദ് ഫെസ്റ്റിൽ വി.ടി. അബ്ദുറഹിമാൻ ഫൈസി സംസാരിക്കുന്നു
മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്ററും മസ്കത്ത് കെ.എം.സി.സി അൽ ഖുദ് ഏരിയ കമ്മിറ്റിയും സംയുക്തമായി ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്റസയുടെ പ്രഥമ മീലാദ് ഫെസ്റ്റ് 2023 ആഘോഷിച്ചു. വി.ടി. അബ്ദു റഹ്മാൻ ഫൈസി വേങ്ങര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സൈദ് ശിവപുരം അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു.
നൂർ മുഹമ്മദ് ബലൂഷി, ഇമാം ഹാനി ദർവീഷ്, അബ്ദുറഹ്മാൻ അൽ ബലൂഷി അതിഥികളായി പങ്കെടുത്തു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ. തങ്ങൾ, മിസ്ഹബ് സയ്ദ്, റഫീഖ് കണ്ണൂർ, ടി.പി. മുനീർ, ഫൈസൽ മുണ്ടൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അമീൻ ഹുദവി വേങ്ങര, സുബൈർ ഫൈസി തോട്ടിക്കൽ, അബ്ദുൽഹകീം പാവറട്ടി, ജാബിർ മയ്യിൽ, എൻ.എ.എം. ഫാറൂഖ്, സി.വി.എം. ബാവ വേങ്ങര, വി.എം. അബ്ദുസ്സമദ് ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ് തൃക്കരിപ്പൂർ, ഫൈസൽ ആലുവ, അബൂബക്കർ എടപ്പാൾ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, മൗലിദ് സദസ്സ്, ദുആ മജ്ലിസ്, ബുർദ മജ്ലിസ്, കിഡ്സ് ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർഷോ, ഖവ്വാലി, നബിദിന റാലി, സമാപന സമ്മേളനം, സമ്മാന ദാനം, അന്നദാനം എന്നിവയും മീലാദ് ഫെസ്റ്റിന്റെ ഭാഗമായി നടന്നു. ഹമീദ് പേരാമ്പ്ര സ്വാഗതവും അബ്ദുൽ ലത്തീഫ് ശിവപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.