മസ്കത്ത് കെ.എം.സി.സി അല്‍ ഖുദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അല്‍ ഖുദ് ഏരിയ കമ്മിറ്റി ആഭിമുഖ്യത്തില്‍ ബൗശര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് മസ്കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകള്‍ രക്തം ദാനം ചെയ്തു.
എല്ലാ മൂന്നുമാസം കൂടുമ്പോഴും രക്തം ദാനം ചെയ്യണമെന്നും രക്തദാനത്തിലൂടെ നിരവധി ഗുണങ്ങള്‍ ഉണ്ടെന്നും ബൗശര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ ഡോ. മോസസ് ഓഹൈസ് പറഞ്ഞു. ഒമാനില്‍ ഒരു മാസം അയ്യായിരത്തോളം രക്തദാതാക്കളെ ആവശ്യമുണ്ട്. പൊതു, സ്വകാര്യ ആശുപത്രികളിലായി വര്‍ധിച്ചുവരുന്ന രക്തത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി എല്ലാവരും രക്തദാനത്തിനു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി അല്‍ ഖുദ് ഏരിയ കമ്മിറ്റി നേതാക്കളായ അബ്ദുല്‍ ഹമീദ് പേരാമ്പ്ര, സി.വി.എം. ബാവ, എം.കെ. ഹമീദ് കുറ്റ്യാടി, ഫൈസല്‍ മുണ്ടൂര്‍, എന്‍.എ.എം. ഫാറൂഖ്, ടി.പി. മുനീര്‍ , ഫൈസല്‍ ആലുവ, അഷ്റഫ് ആണ്ടാടിയില്, ഷുഹൈര്‍, ഷഹദാബ്, ഇജാസ് മസ്കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ യൂനിറ്റ് ഹെഡ് രഞ്ജിത്, കോര്‍പറേറ്റ് മാനേജര്‍ വിനോദ് കുമാര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് ബാല, ഇന്‍ഷുറന്‍സ് എക്സിക്യൂട്ടിവ് ലക്ഷ്മി ക്യാമ്പിന് നേതൃത്വം നല്കി.
രക്തദാതാക്കള്‍ക്ക് മസ്കത്ത് പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ ഖുദില്‍ ആറ് മാസത്തേക്ക് വിവിധ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മെഡിക്കല്‍ ലാബ് ടെസ്റ്റുകള്‍ക്ക് 20 ശതമാനം ഇളവും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.