Posted On
date_range Updated On
date_range അൽ ഖുവൈർ സ്ട്രീറ്റ് ഇന്നുമുതൽ താൽക്കാലികമായി അടച്ചിടും
മസ്കത്ത്: അൽ ഖുവൈർ സ്ട്രീറ്റ് (സർവിസ് റോഡ്) താൽക്കാലികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ആഗസ്റ്റ് 25 വൈകുന്നേരംവരെയാണ് അടച്ചിടുക. ബൗഷറിലെ അൽ ഖുവൈർ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് മസ്കത്ത് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് താൽക്കാലികമായി അടച്ചിടുന്നത്. ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ഗതാഗത മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.