Posted On
date_range Updated On
date_range മസ്കത്തിലെ അൽ ഖുവൈർ പാലം ഡിസം. 31വരെ രാത്രി അടച്ചിടും
മസ്കത്ത്: അറ്റകുറ്റപ്പണികളും മറ്റ് നവീകരണ പ്രവൃത്തികളും നടക്കുന്നതിനാൽ ഡിസംബർ 31 വരെ രാത്രി അൽ ഖുവൈർ പാലം അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിൽ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് പാലം അടച്ചിടുക.
റോയൽ ഒമാൻ ട്രാഫിക് പൊലീസുമായി ചേർന്ന് ആവശ്യമായ ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു. നിയന്ത്രണം വ്യാഴാഴ്ച രാത്രി നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.