മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ചിെൻറ എ.ജെ.എ ക്സ് സ്മാർട്ട് ബാങ്കിങ് സംവിധാനം ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകുന്നു. വേഗത്തിലും സുരക്ഷിതമായും ഇതുവഴി നാട്ടിലേക്ക് പണമയക്കാം. ശാഖകൾ അടഞ്ഞുകിടക്കുന്നതിനാൽ പുതിയ സംവിധാനം ഉപകാരപ്പെടുന്നവർ ഏറിയിട്ടുണ്ട്. അൽ ജദീദിെൻറ പേരിൽ ബാങ്ക് മസ്കത്ത്, എൻ.ബി.ഒ, ബാങ്ക് ദോഫാർ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയോ സി.ഡി.എം വഴി ഡെപ്പോസിറ്റ് ചെയ്യുകയോ ചെയ്യാം.
ശേഷം പണം നിക്ഷേപിച്ചതിെൻറയും പണം അയക്കേണ്ട അക്കൗണ്ടിെൻറയും വിവരങ്ങൾ അടുത്തുള്ള അൽ ജദീദ് എക്സ്ചേഞ്ചിെൻറ നമ്പറിൽ വാട്സ്ആപ് വഴിയോ ഇ-മെയിൽ വഴിയോ അറിയിക്കാം. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുമ്പ് വിനിമയ നിരക്ക് ഉൾെപ്പടെ അടുത്തുള്ള ബ്രാഞ്ചിലെ നമ്പറിൽ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്. വിവരങ്ങൾ പരിശോധിച്ചശേഷം കുറഞ്ഞ സമയത്തിനുള്ളിൽ പണം നാട്ടിലേക്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യും. വിവിധ മേഖലയിലുള്ളവർക്ക് താഴെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദോഫാർ: 92625398, ശർഖിയ്യ: 98049112, ബാത്തിന: 99102409, മസ്കത്ത് ഉൾപ്പടെ മറ്റു മേഖലകൾ: 91455455.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.