മസ്കത്ത്: വെള്ളിയാഴ്ച സലാലയില്‍നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാര്‍ അനുഭവിച്ചത് കടുത്ത ദുരിതം. വിമാനത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാരുണ്ടായിരുന്നു.
ഇതില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരാണ് ഏറെ പ്രയാസമനുഭവിച്ചത്. സലാലയില്‍നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വിമാനത്തില്‍ പോകാന്‍ ആറോടെ വിമാനത്താവളത്തിലത്തെിയ യാത്രക്കാര്‍ക്ക് പിറ്റേന്ന് രാവിലെ ഏഴോടെ മാത്രമാണ് തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞത്. ടയര്‍ പൊട്ടി സലാല-മസ്കത്ത് ഒമാന്‍ എയര്‍ വിമാനം റണ്‍വേയില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ വൈകലിന് പുറമെ എയര്‍ ഇന്ത്യ അധികൃതരുടെ നിഷേധാത്മക നിലപാടാണ് യാത്രക്കാരെ പ്രയാസത്തിലാക്കിയത്. വിമാനം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിന് കൊച്ചി വിമാനത്താവളത്തിലത്തെിയപ്പോള്‍ അവിടെ യാത്ര അവസാനിപ്പിക്കുകയാണെന്നും യാത്രക്കാരെല്ലാം വിമാനത്തില്‍നിന്ന് ഇറങ്ങണമെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
എന്നാല്‍, തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ ഇറങ്ങാന്‍ തയാറാകാതെ വിമാനത്തില്‍തന്നെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നിട്ടും രാവിലെ ആറിനുമാത്രമാണ് അധികൃതര്‍ വിമാനം തിരുവനന്തപുരത്തേക്ക് പറത്തിയത്. രാവിലെ ഏഴിനാണ് വിമാനം തിരുവനന്തപുരത്തത്തെിയത്. വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് 50ഓളം യാത്രക്കാരുണ്ടായിരുന്നതായി സലാല അല്‍ റാസി ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററും പത്തനംതിട്ട സ്വദേശിയുമായ ജിന്‍സ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവരില്‍ 12 പേര്‍ കുട്ടികളായിരുന്നു.
ഒരാള്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്ന ആളുമായിരുന്നെന്ന് ജിന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് സമയത്തിന് ഭക്ഷണംനല്‍കാനും എയര്‍ ഇന്ത്യ അധികൃതര്‍ തയറായില്ല. സലാല വിമാനത്താവളത്തില്‍വെച്ച് വിമാനം വൈകുമെന്നല്ലാതെ വൈകലിന്‍െറ കാരണം വ്യക്തമാക്കുകയോ ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുകയോ ചെയ്തില്ല. രാവിലെ ആറിന് വിമാനത്താവളത്തിലത്തെിയവര്‍ക്ക് യാത്ര പുറപ്പെടാന്‍ സാധിച്ചത് വൈകുന്നേരം ആറിനാണ്. എന്നിട്ടും ഒരു സാന്‍റ്വിച്ച് മാത്രമാണ് വിമാനത്തില്‍ നല്‍കിയതെന്ന് യാത്രക്കാര്‍ അറിയിച്ചു.
കൊച്ചിയിലത്തെിയ ശേഷവും യാത്രക്കാര്‍ക്ക് സമയത്തിന് ഭക്ഷണം നല്‍കിയില്ല. പുലര്‍ച്ചെ ഒന്നിന് കൊച്ചിയിലിറങ്ങിയ വിമാനത്തില്‍ 3.30നാണ് ഭക്ഷണം നല്‍കിയത്. എന്നാല്‍, സമയത്തിന് ഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 3.30ന് നല്‍കിയ ഭക്ഷണം സ്വീകരിക്കാന്‍ ആരും തയാറായില്ളെന്ന് ജിന്‍സ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് സലാലയില്‍നിന്ന് മസ്കത്തിലേക്കുള്ള വിമാനം ടയര്‍ പൊട്ടിയതിനത്തെുടര്‍ന്ന് റണ്‍വേയില്‍നിന്ന് മാറ്റാന്‍ ഏറെ നേരം കഴിയാതിരുന്നതിനാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അടക്കം വിവിധ വിമാനങ്ങളുടെ സമയക്രമം തെറ്റിയത്. കൊച്ചിയില്‍നിന്ന് ഇന്ത്യന്‍ സമയം 7.35ന് പുറപ്പെട്ട് സലാലയില്‍ 9.50ന് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 543 വിമാനം മസ്കത്ത് വിമാനത്താവളത്തിലിറക്കിയ ശേഷം വൈകുന്നേരം അഞ്ചോടെയാണ് അവിടെനിന്ന് സലാലയിലത്തെിയത്.
തിരിച്ച് ഇതേ വിമാനം സാധാരണ രാവിലെ 10.40ന് പുറപ്പെട്ട് ഉച്ചക്ക് 3.50ന് കൊച്ചിയിലത്തെുന്നതാണ്. എന്നാല്‍, വെള്ളിയാഴ്ച വൈകുന്നേരം ആറോടെ മാത്രമാണ് വിമാനത്തിന് സലാലയില്‍നിന്ന് പുറപ്പെടാന്‍ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.