മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പുതിയ പാസഞ്ചർ ടെർമിനലിെൻറ നിർമാണ ജോലികൾ അവസാനഘട്ടത്തിലേക്ക് കടന്നു. ടെർമിനലിെൻറ 97 ശതമാനം നിർമാണവും പൂർത്തിയായതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാകും പുതിയ ടെർമിനലിന് ഉണ്ടാവുക. ഭാവിയിൽ യാത്രക്കാരുടെ എണ്ണം വർധിക്കുേമ്പാൾ ശേഷി 48 ദശലക്ഷമായി ഉയർത്തുകയും ചെയ്യും. 5,80,000 ക്യുബിക്ക് മീറ്ററാകും നിർമാണം പൂർത്തിയാകുേമ്പാൾ ടെർമിനലിെൻറ വിസ്തൃതി.
വിവിധ വിമാന കമ്പനികളുടേതായി 118 ചെക്ക് ഇൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിനൊപ്പം എമിഗ്രേഷൻ നടപടിക്രമങ്ങൾക്കായി ആർ.ഒ.പിയുടെ 82 കൗണ്ടറുകളും ഒരുക്കും. യാത്രക്കാർക്ക് ടെർമിനലിൽ നിന്ന് നേരിട്ട് വിമാനത്തിലേക്ക് കയറുന്നതിനായി 42 എയറോ ബ്രിഡ്ജുകളും സജജീകരിക്കും. യാത്രക്കാർക്ക് വിമാനം കാത്തിരിക്കുന്നതിനായി 29 ഹാളുകളും ഉണ്ടാകും. ടെർമിനലിന് അനുബന്ധമായി 90 മുറികളുള്ള ചതുർനക്ഷത്ര ഹോട്ടൽ നിർമിക്കുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.
എയർപോർട്സ് ഇൻറർനാഷനൽ കൗൺസിലിെൻറ കണക്കുകൾ പ്രകാരം മിഡിലീസ്റ്റ് രാഷ്ട്രങ്ങളിൽ യാത്രക്കാരുടെ വളർച്ചാതോതിൽ മസ്കത്ത് വിമാനത്താവളം മുന്നിലാണ്. കഴിഞ്ഞ ജനുവരിയിലെ കണക്ക് പ്രകാരം 14.7 ശതമാനമാണ് മസ്കത്തിലെ യാത്രക്കാരുടെ വളർച്ചാതോത്. 14 ശതമാനവുമായി ദോഹയും 9.7 ശതമാനവുമായി ദുബൈയുമാണ് തൊട്ടുപിന്നിൽ. പുതിയ ടെർമിനൽ പൂർത്തിയാകുന്നതോടെ മസ്കത്ത് വിമാനത്താവളത്തിന് നിലവിലുള്ളതിനേക്കാൾ ആറിരട്ടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.