Posted On
date_range Updated On
date_range 27 മണിക്കൂർ നീണ്ട ദുരിതത്തിനറുതി; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രികർ നാടണഞ്ഞു
മസ്കത്ത്: തുടർച്ചയായ 27 മണിക്കൂറിലെ ദുരിതപർവ്വങ്ങൾ താണ്ടി എയർ ഇന്ത്യ എക്സ്പ്രസിലെ കണ്ണൂരിലേക്കുള്ള യാത്രക്കാർ തിങ്കളാഴ്ച നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ് ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ യാത്ര തുടർന്നത്.
വിമാനം വൈകിയത് സ്ത്രീകളെയു കുട്ടികളെയും, മരണമടക്കം മറ്റ് അടിയന്തിര ആവശ്യമുള്ള യാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു. അധികൃതരിൽനിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തത്തിയിരുന്നു.
ഒടുവിൽ ഞായറാഴ്ച രാത്രി 11മണിയോടെ എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ യാത്ര സംഘത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും യാത്ര തുടരാനുള്ള വഴി തെളിയുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.