ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സുഹാറിൽ സംഘടിപ്പിച്ച അഹ്ലൻ റമദാൻ വിജ്ഞാനവേദിയിൽ സഫ്വാൻ പൂച്ചാക്കൽ, മൻസൂർ അലി ഒറ്റപ്പാലം എന്നിവർ സംസാരിക്കുന്നു
സുഹാർ : ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്ലൻ റമദാൻ വിജ്ഞാനവേദി സമാപിച്ചു. വൈകിട്ട് ആരംഭിച്ച വിജ്ഞാനവേദിയിൽ ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സുഹാർ പ്രസിഡന്റ് മൻസൂർ അലി ഒറ്റപ്പാലം ‘പ്രബോധനം ആത്മരക്ഷക്ക്’ എന്ന വിഷയത്തിലും ദുബൈ മസ്ജിദ് സാലെഹ് ബിൻ ലഹേജ്ഖ ത്തീബ് സഫ്വാൻ പൂച്ചാക്കൽ ‘റമദാൻ മാറ്റത്തിന് ഒരു അവസരം’ എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നിർവഹിച്ചു.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി സെന്റർ പ്രസിഡന്റ് സാജിദ് പാലക്കാട്, ബർക്ക സെന്റർ പ്രസിഡന്റ് മുഹമ്മദ് ഷെഫീർ, സുഹാർ സെന്റർ സെക്രട്ടറി ഹുസ്നി മുബാറക്ക് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ കളിച്ചങ്ങാടം പ്രോഗ്രാമിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.