വില വർധനയിൽനിന്ന് രക്ഷനേടാൻ മലബാർ ഗോൾഡിൽ അഡ്വാൻസ് ബുക്കിങ് സൗകര്യം
മസ്കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വർണ വില വര്‍ധനയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഓഫർ പ്രഖ്യാപിച്ചു. മൊത്തം തുകയുടെ പത്തുശതമാനം മുന്‍കൂറായി നല്കി സ്വർണ നിരക്ക് ബ്ലോക്ക് ചെയ്യാനുള്ള അവസരമാണിത്.
വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വർണ വിലയിലെ വ്യതിയാനം ബാധിക്കാതെ പര്‍ച്ചേസ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 29 വരെ 10 ശതമാനം തുക മുൻകൂറായി നൽകി വില ബ്ലോക്ക് ചെയ്യാം.
ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണം വാങ്ങാനും വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും കഴിയും. അതായത് ആയിരം റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താവിന് നൂറ് റിയാൽ നൽകി മുൻകൂർ ബുക്കിങ് ചെയ്യാനാകും.
ഒക്ടോബർ പത്തിനോ അതിന് മുമ്പോ നടത്തിയ ആദ്യ അഡ്വാൻസ് ബുക്കിങുകൾക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗച്ചറും ലഭിക്കും. എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഔട്ട്ലറ്റിൽ നിന്ന് നേരിട്ടോ, മൊബൈൽ ആപ്പിലൂടെ ഓൺലൈനായോ അഡ്വാൻസ് തുക അടക്കാം. പത്ത് ശതമാനം അഡ്വാൻസിന് പുറമെ 90 ദിവസത്തേക്കും 180 ദിവസത്തേക്കും സ്വർണ നിരക്ക് പരിരക്ഷ ലഭിക്കുന്നതിന് യഥാക്രമം ആകെ തുകയുടെ 50, 100 ശതമാനം അഡ്വാൻസായി അടച്ച് നിരക്ക് വർധനയിൽ നിന്ന് പരിരക്ഷ നേടാനുള്ള സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.