മസ്കത്ത്: ബാത്തിന എക്സ്പ്രസ്വേയിൽ വാഹനാപകടം. അപകടത്തിൽ രണ്ട് സ്വദേശികൾ മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ എക്സ്പ്രസ്വേയിൽ റുസ്താഖ് വിലായത്തിെൻറ ഭാഗമായ അൽഹസം മേഖലയിലാണ് അപകടമുണ്ടായതെന്ന് ആർ.ഒ.പി അറിയിച്ചു. കൂട്ടിയിടിച്ച വാഹനങ്ങളിൽ ഒന്ന് മറിയുകയും ചെയ്തു. മറിഞ്ഞ വാഹനം ക്രെയിനുപയോഗിച്ച് നീക്കിയശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
അപകടം എങ്ങനെയാണ് ഉണ്ടായതെന്നതടക്കം വിശദവിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ േമയിലാണ് ബാത്തിന എക്സ്പ്രസ്വേ പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുത്തത്. മതിയായ തെരുവ് വിളക്കുകളുടെ അഭാവവും അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളും ഇൗ റൂട്ടിൽ അപകടസാധ്യത വർധിപ്പിക്കുമെന്ന് നേരത്തേ വാഹന യാത്രികർ ചൂണ്ടിക്കാട്ടിയിരുന്നു. ഖാബൂറ വിലായത്തിെൻറ ഭാഗത്ത് കഴിഞ്ഞ മാസം അവസാനം അലഞ്ഞുതിരിയുന്ന ഒട്ടകത്തെ ഇടിച്ചതിനെ തുടർന്ന് അഞ്ചുവാഹനങ്ങൾ അപകടത്തിൽപെട്ടു. ഇൗ അപകടത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.