അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ
മസ്കത്ത്: മാതാവിൽനിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി, സിഫിലസ് എന്നിവ പകരുന്നത് നിർമാർജനം ചെയ്തതിന് സുൽത്താനേറ്റിന് അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസം അൽ ബുസ്താൻ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയുടെ റീജനൽ ഡയറക്ടർ ഡോ. അഹമ്മദ് ബിൻ സലേം അൽ-മന്ദരിയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്.
കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഈ ആഗോള സർട്ടിഫിക്കറ്റ് നേടുന്ന ആദ്യത്തേതും ലോക തലത്തിൽ 16ാമത്തേയും രാജ്യമാണ് ഒമാൻ.
ഈ നേട്ടം കൈവരിച്ച ഒമാനെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടർ ജനറൽ അഭിനന്ദിച്ചു. ഇത് അഭിമാന നിമിഷമാണെന്നും എല്ലാ ജീവനക്കാരുടെയും സഹകരണത്തോടെ മുന്നോട്ടുപോകുമെന്നും അൽ സാബ്തി പറഞ്ഞു. എച്ച്.ഐ.വി ബാധിതരായ സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും ഒരു വിവേചനവുമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ സുപ്രധാന നേട്ടമെന്ന് അൽ മന്ദരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.