മസ്കത്ത്: കൃത്യമായ സേവനം നൽകുന്നതിൽ പരാജയപ്പെട്ട സ്ഥാപനത്തിനെതിരെ നടപടിയുമായി വടക്കൻ ബാത്തിന ഗവർണറേറ്റിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ജനലുകളും മറ്റും ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടി. 10 വർഷത്തെ ഗാരന്റിയിൽ ഉപഭോക്താവിന് ജനൽ നൽകിയിരുന്നു. കേടുവന്നതോടെ പരാതിയുമായി സ്ഥാപനത്തെ സമീപിച്ചെങ്കിലും പരിഹരിക്കാൻ തയാറായില്ല. തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിലാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.