ഫ്രീസോണിൽ നിർമാണ യൂനിറ്റ് സ്ഥാപിക്കാനായി സോഹാർ പോർട്ട് ആൻഡ് ഫ്രീസോൺ, സോഹാർ സ്റ്റീൽ റോളിങ്ങുമായി കരാർ ഒപ്പിടുന്നു
Posted On
date_range Updated On
date_range സോഹാറിൽ സ്റ്റീൽ നിർമാണ യൂനിറ്റ് വരുന്നു
മസ്കത്ത്: ഫ്രീസോണിൽ നിർമാണ യൂനിറ്റ് സ്ഥാപിക്കാനായി സോഹാർ പോർട്ട് ആൻഡ് ഫ്രീസോൺ, സോഹാർ സ്റ്റീൽ റോളിങ്ങുമായി കരാർ ഒപ്പിട്ടു.
ഏകദേശം 40,000 ചതുരശ്ര മീറ്റർ സ്ഥലം പാട്ടത്തിന് നൽകുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്.
മൊത്തം ഏഴു ദശലക്ഷം റിയാൽ നിക്ഷേപം കണക്കാക്കിയ പദ്ധതിയിൽ സ്റ്റീൽ ഉരുക്കാനുള്ള സൗകര്യങ്ങളുടെ നിർമാണവും ഉൾപ്പെടും.
അടുത്തവർഷം മൂന്നാംപാദത്തിൽ യാഥാർഥ്യമാകുമെന്ന് കരുതുന്ന പദ്ധതി ബിസിനസ് മേഖലയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.