Posted On
date_range Updated On
date_range തൃശൂർ സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു
മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. നാട്ടിൽ പോകാനായി മസ്കത്ത് വിമാനത്താളത്തിൽ എത്തിയ തൃശുർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈൻ (55) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹെയിലിലായിരുന്നു താമസം. എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോൻ അബ്ദുൽ ഖാദർ. മാതാവ്: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കൾ: ഗസല, ആദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.