Posted On
date_range Updated On
date_range ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. ശ്രീകാര്യത്തെ ബാപ്പുജി നഗറിലെ പ്രഷോബ് മോഹനൻ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ഗാലയിലെ അൽനഹ്ദ ടവറിന് സമീപമുള്ള ബാഡ്മിന്റൺ കോർട്ടിൽ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2008മുതൽ ഒമാനിലുള്ള പ്രഷോബ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബവുമൊത്ത് ഗാലയിലായിരുന്നു താമസം. ഭാര്യ: ലീന. മക്കൾ: ഇഷാനി പ്രഷോബ്, തൻമയി പ്രഷോബ്. മികച്ച ക്രിക്കറ്റ് കളിക്കാരാനായിരുന്ന പ്രഷോബ്, ഒമാൻ ക്രിക്കറ്റ് സി ഡിവിഷനിൽ അൽവാദ് ട്രേഡിങ് ടീമിലെ അംഗമായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.