Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ നിര്യാതയായി
മസ്കത്ത്: സന്ദർശക വിസയിൽ കൂടുംബത്തോടൊപ്പം ഒമാനിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്‍റെ മകൾ ആയിഷ നൗറിൻ (മൂന്നര) ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ബിദ്ബിദിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് വന്നത്. മാതാവ്: നുഷാഹത്ത് ഫൈസൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.