Posted On
date_range Updated On
date_range കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി
സലാല: കൊല്ലം സ്വദേശിയായ പ്രവാസി ഹൃദയാഘാതത്താൽ സലാലയിൽ നിര്യാതനായി. മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ സുഗുണൻ-പ്രസന്ന ദമ്പതികളുടെ മകൻ പ്രവീൺ സുഗുണൻ ( 40 ) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉച്ച വിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു വർഷമായി ഒക്ടാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വർഷങ്ങളായി പി.ഡി.ഒയിൽ ട്രക്ക് ഡ്രൈവറായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യയും കുട്ടികളുമുണ്ട്.. സഹോദരിയും ഭർത്താവും മസ്‌കത്തിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.