മസ്കത്ത്: ചൊവ്വാഴ്ച ഒമാനിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധി തരുടെ എണ്ണം 371 ആയി. രോഗം സുഖപ്പെട്ടവരുടെ എണ്ണം 67 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. രണ്ട് പേർ മരണപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 40ൽ 36 കേസുകളും മസ്കത്ത് മേഖലയിലാണ്. ഇതോടെ മസ്കത്തിൽ വൈറസ് ബാധിതരുടെ എണ്ണം 293 ആയി ഉയർന്നു. ഇതിൽ രണ്ട് പേർ മരണപ്പെടുകയും 29 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 262 പേരാണ് നിലവിൽ തലസ്ഥാന ഗവർണറേറ്റിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.