മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ റെയ്സൂത് ട്രാൻസ്ഫർ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന പഴയ വാഹനങ്ങൾ നീക്കുന്നതിന് 30 ദിവസത്തെ നോട്ടീസ് നൽകിയതായി ഒമാൻ എൻവയൺമെന്റൽ സർവിസസ് ഹോൾഡിങ് കമ്പനിയായ ബീഅ് അറിയിച്ചു. മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിക്കിടക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുള്ളവർ 30 ദിവസത്തിനകം 1881 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ബീഅ് അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ പൂർണ പട്ടിക ബീഅ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്ൈസറ്റ്: https://www.beah.om/documents/d/guest/vehicles-record
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.