ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ്​; മൊത്തം രോഗബാധിതർ 277

മസ്​കത്ത്​: ഒമാനിൽ 25 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ ര ോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു. കോവിഡ്​ ബാധിതനായ ഒരാൾ മരണപ്പെടുകയും ചെയ്​തിട്ടുണ്ട്​. രോഗത്തി ൽ നിന്ന്​ സുഖം പ്രാപിച്ചവരുടെ എണ്ണം 61 ആയി ഉയരുകയും ചെയ്​തു.

മസ്​കത്ത്​ മേഖലയിലെ രോഗികളുടെ എണ്ണം 207 ആയി ഉയർന്നു. വെള്ളിയാഴ്​ചയെ അപേക്ഷിച്ച്​ നോക്കു​േമ്പാൾ 21 പേരിലാണ്​ രോഗം പുതുതായി സ്​ഥിരീകരിച്ചത്​. മസ്​കത്ത്​ മേഖലയിൽ 29 പേരാണ്​ രോഗത്തിൽ നിന്ന്​ മോചിതരായത്​. വടക്കൻ ബാത്തിനയിൽ ഒരാൾക്കും തെക്കൻ ബാത്തിനയിൽ മൂന്ന്​ പേർക്കും പുതുതായി രോഗം സ്​ഥിരീകരിച്ചു.

Tags:    
News Summary - 25 new covid 19 case in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.