ഒ​മാ​നി​ൽ 231 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്​ സ്​ഥിരീകരിച്ചു; അഞ്ചു​ പേർ കൂടി മരിച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ 231 പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 121360 ആ​യി. 392 പേ​ർ​ക്കു കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 112406 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു. 1365 പേ​രാ​ണ്​ ആ​കെ മ​ര​ണ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ൽ 1024 പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. 23 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 272 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തി​ൽ 127 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​തി​യ രോ​ഗി​ക​ളി​ൽ 91 പേ​രും മ​സ്​​ക​ത്തി​ലാ​ണു​ള്ള​ത്. മ​സ്​​ക​ത്ത്​-31, ബോ​ഷ​ർ- 23, സീ​ബ്​-21, മ​ത്ര-13, അ​മി​റാ​ത്ത്​ മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. ദാ​ഖി​ലി​യ-32, വ​ട​ക്ക​ൻ ബാ​ത്തി​ന-28, തെ​ക്ക​ൻ ബാ​ത്തി​ന-16, ദോ​ഫാ​ർ-16, അ​ൽ വു​സ്​​ത-13, ദാ​ഹി​റ-11, ബു​റൈ​മി- ഒ​മ്പ​ത്, തെ​ക്ക​ൻ ശ​ർ​ഖി​യ-​എ​ട്ട്, വ​ട​ക്ക​ൻ ശ​ർ​ഖി​യ-​ആ​റ്, മു​സ​ന്ദം-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.