മസ്കത്ത്: കെ.പി.എ.സിയുടെ പ്രശസ്ത നാടകം ‘അസ്തമിക്കാത്ത സൂര്യെൻറ’ പുനരാവിഷ്കരണം വെള്ളിയാഴ്ച മസ്കത്തിൽ നടക്കും. നാടകപ്രേമികളുടെ കൂട്ടായ്മയായ തിയറ്റർ ഗ്രൂപ് മസ്കത്തിെൻറ ആഭിമുഖ്യത്തിലാണ് നാടകം അരങ്ങിലെത്തുന്നത്. വൈകീട്ട് ആറുമണിക്ക് അൽ ഫലാജ് ഹോട്ടലിൽ അരങ്ങേറുന്ന നാടകത്തിെൻറ ഒരുക്കങ്ങൾ പൂർത്തിയായതായി അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമീണയായ വാസന്തി എന്ന കലാകാരിയുടെ ജീവിതം പറയുന്നതാണ് നാടകം. ഒരു കലാകാരിയുടെ പച്ചയായ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് നാടകമെന്ന് രചയിതാവ് ഫ്രാൻസിസ്.ടി.മാവേലിക്കര പറഞ്ഞു. യൗവനം അരങ്ങിൽ കത്തിച്ചുതീർത്ത പല കലാകാരന്മാരും വാർധക്യകാലത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന സാഹചര്യം കൺമുന്നിൽ കണ്ടതാണ് നാടകത്തിെൻറ രചനക്ക് പ്രേരണയായത്. ഇത്തരക്കാർക്കുള്ള െഎക്യദാർഢ്യമാണ് ഇൗ നാടകമെന്നും ഫ്രാൻസിസ് പറഞ്ഞു.
പത്തുവർഷത്തെ ഇടവേളക്കുശേഷം വീണ്ടും അരങ്ങിലെത്തുന്ന നാടകം വീക്ഷിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ.എൻ.വി കുറുപ്പ് ഗാനരചനയും എം.കെ. അർജുനൻ സംഗീതവും നിർവഹിച്ചിരിക്കുന്ന നാടകത്തിെൻറ പുനരാവിഷ്കരണത്തിെൻറ സംവിധായകൻ കെ.പി.എ.സി അൻസാർ ഇബ്രാഹീമാണ്. ലോക നാടക ദിനമായ മാർച്ച് 27നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ആറുമാസക്കാലമായി പരിശീലനം നടന്നുവരുന്ന നാടകത്തിൽ കെ.പി.എ.സി കേരളൻ, ജെയ്സൺ മത്തായി, അനിൽ കടയ്ക്കാവൂർ, ഗോപകുമാർ, മനോഹരൻ ഗുരുവായൂർ, തോമസ് കുന്നപ്പള്ളി, ബഷീർ എരുമേലി, ശ്രീകുമാർ നായർ, ശ്രീവിദ്യ രവീന്ദ്രൻ, സുധ രഘുനാഥ് തുടങ്ങി 24 പേരാണ് അഭിനയിക്കുന്നത്. തിയറ്റർ ഗ്രൂപ് മസ്കത്തിെൻറ മുൻ നാടകങ്ങളിലെ പോെല ആർട്ടിസ്റ്റ് സുജാതനാണ് രംഗപടം. ഫ്രാൻസിസ് മാവേലിക്കരക്ക് പുറമെ സംവിധായകൻ കെ.പി.എ.സി അൻസാർ ഇബ്രാഹീം, ആർട്ടിസ്റ്റ് സുജാതൻ, സ്പോൺസർമാരായ കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ജഗജിത്ത് പ്രഭാകർ, തിയറ്റർ ഗ്രൂപ് മസ്കത്ത് മാേനജർ അൻസാർ അബ്ദുൽ ജബ്ബാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.