മസ്കത്ത്: ഒമാൻ എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ മസ്കത്ത് പ്രോജക്ട് ആൻഡ് എൻവയൺമെൻറ് സർവിസസിന്(എം.പി.ഇ.എസ്) മിന്നും ജയം.
തുടക്കം മുതൽ ആവേശം അലതല്ലിയ മത്സരത്തിൽ നാഷനൽ യൂത്ത് ഡെവലപ്മെൻറ് ടീമിനെയാണ് (എൻ.വൈ.ഡി.ടി) തോൽപിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത എം.പി.ഇ.എസിന് ഓപണർമാരായ പ്രവീൺദാസും ജെയ്സൺ ഡെൽബോയും നല്ല തുടക്കം നൽകിയെങ്കിലും ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ തുടർന്ന് വന്ന ബാറ്റ്സ്മാൻമാർക്ക് അധികം പിടിച്ചുനിൽക്കാനായില്ല.
116 റൺസിന് എല്ലാവരും പുറത്തായി. അനായാസ വിജയം പ്രതീക്ഷിച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ എൻ.വൈ.ഡി.ടി 16 ഒാവറിൽ 67 റൺസിന് ഒാൾ ഒൗട്ടായി.
ആഖിബ് ജാവേദും വസീം അലി അൽ ബലൂഷിയും അഞ്ചുവിക്കറ്റുകൾ വീതം കൊയ്ത് മാൻ ഒാഫ് ദി മാച്ച് പങ്കിെട്ടടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.