മസ്കത്ത്: സമ്പദ്ഘടനക്ക് ശുഭസൂചനയായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന.
ഇൗ വർഷത്തിെൻറ ആദ്യപകുതിയിൽ 8.013 ശതകോടി റിയാലാണ് ഇൗ വിഭാഗത്തിൽ ലഭിച്ചത്. കഴിഞ്ഞവർഷം സമാന കാലയളവിൽ ലഭിച്ചതിനേക്കാൾ 619.4 ദശലക്ഷം റിയാലാണ് ഇത്തവണ അധികമായി ലഭിച്ചതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണ, പ്രകൃതി വാതക മേഖലയിലേക്കാണ് കൂടുതൽ വിദേശ നിക്ഷേപവും എത്തിയത്, 3.85 ശതകോടി റിയാൽ. ഫിനാൻഷ്യൽ ബ്രോക്കറേജ് വിഭാഗമാണ് തൊട്ടുപിന്നിൽ. 1.51 ശതകോടി റിയാലാണ് ഇൗ വിഭാഗത്തിൽ ലഭിച്ചത്. വ്യവസായ മേഖല, റിയൽ എസ്റ്റേറ്റ് മേഖല എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ. ബ്രിട്ടനാണ് ഒമാനിലെ നിക്ഷേപകരിൽ മുന്നിൽ. 3.29 ശതകോടി റിയാലാണ് ഒമാനിലെ വിവിധ പദ്ധതികളിൽ ബ്രിട്ടൻ നിക്ഷേപിച്ചത്. യു.എ.ഇ 943.7 ദശലക്ഷം റിയാലും ഖത്തർ 457.5 ദശലക്ഷം റിയാലും ഒമാനിൽ നിക്ഷേപിച്ചിട്ടുണ്ട്. കുവൈത്ത്, ബഹ്റൈൻ, അമേരിക്ക, ഇന്ത്യ, സ്വിറ്റ്സർലൻഡ്, നെതർലൻറ്സ് എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.