മസ്കത്ത്: സ്പോൺസറില്ലാതെ വിസ ലഭിക്കാൻ അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് ഒരു വർഷ കാലാവധിയുള്ള ടൂറിസ്റ്റ് വിസയിൽ ഒമാനിൽ എത്താമെന്ന് ആർ.ഒ.പി അറിയിച്ചു. ഇവർക്ക് ഒരു തവണ ഒരു മാസം എന്ന കണക്കിൽ രാജ്യത്ത് താമസിക്കുകയും ചെയ്യാം. നിലവിൽ 68 രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് നേരിട്ട് ഇൗ ആനുകൂല്യം ലഭിക്കും.
പത്ത് തെക്കൻ അമേരിക്കൻ രാഷ്ട്രങ്ങളും 19 മറ്റു രാഷ്ട്രങ്ങളും പട്ടികയിലുണ്ട്. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഷെങ്കൺ രാഷ്ട്രങ്ങളിൽ വിസയുള്ള ഇന്ത്യക്കാർ അടക്കമുള്ളവർ ഇതിന് പുറമെയാണ്. യോഗ്യരായ വിദേശികൾക്ക് www.evisa.rop.gov.com വെബ്ൈസറ്റ് മുഖേനയോ അല്ലെങ്കിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വന്നിറങ്ങുേമ്പാഴോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാമെന്ന് പാസ്പോർട്ട് ആൻഡ് റസിഡൻസി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഹിലാൽ അൽ ബുസൈദി പറഞ്ഞു. ആറുമാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവരാകണം അപേക്ഷകർ. ഒരു വർഷ കാലാവധിയുള്ള വിസക്ക് അമ്പത് റിയാലായിരിക്കും നിരക്ക്. വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് പൊലീസ് മേധാവി സ്ഥിരീകരിച്ച ശേഷമേ പ്രാബല്യത്തിൽ വരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷ വിസ വേണ്ടതില്ലാത്തവർക്ക് ഒരു മാസത്തെ വിസ 20 റിയാൽ നിരക്കിൽ നൽകും. ഇ-വിസ സംവിധാനത്തിെൻറ രണ്ടാംഘട്ടം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരുന്നു. സ്പോൺസറുള്ള ടൂറിസ്റ്റ് വിസയടക്കം നൽകുന്നതിനുള്ള സംവിധാനമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷ കാലാവധിയുള്ള വിസ പ്രോത്സാഹിപ്പിക്കുന്നത് വിനോദ സഞ്ചാര മേഖലയുടെ വളർച്ചക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.