മസ്കത്ത്: ഒമാൻ റിയാലിെൻറ വിനിമയനിരക്ക് കുറഞ്ഞത് പ്രവാസികളെ നിരാശയിലാക്കി. വെള്ളിയാഴ്ച റിയാലിന് 170 രുപ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിൽ വിനിമയ നിരക്ക് എന്താകുമെന്ന് നോക്കുകയാണ് പ്രവാസികൾ. സ്കൂൾ അധ്യയന വർഷം അവസാനിക്കുന്നതോടെ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുന്നുണ്ട്.
പലരും േജാലി രാജിവെച്ച് നാട്ടിൽ ചേക്കേറുന്നുമുണ്ട്. ഇത്തരക്കാർക്ക് ജോലി പിരിഞ്ഞുപോവുേമ്പാൾ വലിയ സംഖ്യയും കിട്ടും. വിനിമയനിരക്ക് കുറയുകയാണെങ്കിൽ ഇവ ഇന്ത്യൻ രൂപയിലേക്ക് മാറ്റുേമ്പാൾ വൻ നഷ്ടമാണ് ഇവർക്കുണ്ടാവുക. കഴിഞ്ഞ നവംബർ 25ന് റിയാലിന് 178.60 എന്ന നിരക്ക് വരെ എത്തിയിരുന്നു. അവിടെ നിന്നാണ് അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ 169.80 എന്ന നിരക്കിലെത്തിയത്. 175ന് താഴെ പോയപ്പോൾ ഉയരുമെന്ന പ്രതീക്ഷയിൽ പണമയക്കാതെ കാത്തുനിന്നവർ നിരവധിയാണ്. ഇത്തരക്കാർക്ക് വൻ നഷ്ടമാണ് നിലവിലെ സാഹചര്യത്തിൽ.
സാമ്പത്തിക പ്രതിസന്ധി കാരണം പല കമ്പനികളും ശമ്പളവും ആനുകൂല്യവും കുറച്ചിട്ടുണ്ട്. ഇൗ പ്രയാസങ്ങൾക്കിടയിൽ പലർക്കും ആശ്വാസം നൽകിയത് റിയാലിെൻറ ഉയർന്ന വിനിമയ നിരക്കായിരുന്നു. ഇക്കാരണത്താൻ വിനിമയനിരക്ക് കുറയുന്നത് പലരെയും വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും രണ്ടാഴ്ചക്കുള്ളിൽ ഒരു റിയാലിന് 172 ^173 രൂപ നിരക്കിലേക്ക് എത്തുമെന്നും ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാേനജർ മധുസൂദനൻ പറഞ്ഞു.
രൂപ കൂടുതൽ ശക്തി പ്രാപിക്കുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഇന്ത്യൻ വ്യവസായരംഗത്തിന് ഹാനികരമായിരിക്കുമന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, രൂപയെ ശക്തിപ്രാപിക്കാൻ റിസർവ് ബാങ്ക് അനുവദിക്കില്ല.
നിലവിൽ രൂപ ശക്തിപ്രാപിക്കാൻ കാരണം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലവും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചതുമാണ്. ബുധനാഴ്ചയാണ് പലിശനിരക്ക് 0.25 ശതമാനം വർധിപ്പിച്ചത്. ഇതോടെ കൂടുതൽ ഡോളർ മാർക്കറ്റിലേക്ക് ഒഴുകിയെന്നും ഇത് ഡോളറിെൻറ ലഭ്യത വർധിപ്പിച്ചുവെന്നും മധുസൂദനൻ പറയുന്നു.
ഇതൊരു താൽക്കാലിക പ്രതിഭാസം മാത്രമാന്നെന്നും രണ്ടാഴ്ചയോടെ രൂപയുടെ വിനിമയ നിരക്ക് ഉയരുമെന്നുമാണ് മധുസൂദനൻ പറയുന്നത്. ബുധനാഴ്ചയാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചത്. വ്യാഴാഴ്ചയോടെ നിരക്ക് 169.80 ലെത്തുകയായിരുന്നു. ഉച്ചക്ക് 169.50 എന്ന നിരക്കിലും എത്തിയിരുന്നു.
എന്നാൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലമാണ് രൂപ ശക്തി പ്രാപിക്കാൻ പ്രധാന കാരണമെന്നാണ് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ബി രാജൻ പറയുന്നത്. യു.പി യിൽ വൻ വിജയം നേടിയതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി തെന്ന അധികാരത്തിൽ വരുമെന്ന പ്രതീതി വന്നിരിക്കുന്നു. ഇതോടെ ഇന്ത്യൻ ഒാഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് തിരിച്ചുവരാൻ തുടങ്ങിയെന്നും ഇത് ഒാഹരി വിപണി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പലിശ നിരക്ക് ഉയർത്തിയത് ഇന്ത്യൻ രൂപയെ പ്രതികൂലമായാണ് ബാധിക്കേണ്ടത്. പണപ്പെരുപ്പം വളരുന്ന സാഹചര്യത്തിൽ രുപയുടെ യഥാർഥ നിരക്ക് റിയാലിന് 178 രൂപ എന്ന നിരക്കാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളത് പെെട്ടന്നുണ്ടായ പ്രതിഭാസമാണെന്നും യഥാർഥ നിരക്കറിയാൻ അടുത്ത ആഴ്ചയിൽ മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥയിൽ നിരക്ക് കുറച്ചുകൂടി കുറയാനാണ് സാധ്യതെയന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.