മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിത ദിനാഘോഷം ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്നു. പി.കെ. ശ്രീമതി ടീച്ചർ എം.പി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ കേരള വിഭാഗം കൺവീനർ രതീശൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങളിലേക്കുള്ള സംവരണം ഉൾപ്പെടെ കേരളത്തിലെ സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങൾ എല്ലാംതന്നെ നിരവധി പോരാട്ടങ്ങളിലൂടെയും കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ മുന്നണി സർക്കാറുകളുടെ സഹായത്തോടെയുമാണ് നേടിയതെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു.
ലോകത്തെമ്പാടും സ്ത്രീവിരുദ്ധത മുഖമുദ്ര ആയിട്ടുള്ളവർ അധികാരസ്ഥാനങ്ങളിൽ കടന്നുവരുന്ന മുതലാളിത്ത വ്യവസ്ഥിതിയിലാണ് നാം ഇന്ന് വനിതദിനം ആഘോഷിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ രാമനുണ്ണി പറഞ്ഞു. ഇത് നമുക്ക് ഏറെ ആകുലതകളും ഭീതിയുമാണ് സമ്മാനിക്കുന്നത്. ഇതിനെതിരെ പടപൊരുതാനുള്ള ഊർജം സംഭരിക്കുന്നതാകണം വനിത ദിനാചരണമെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു. പ്രജീഷ നിഷാന്ത് സ്വാഗതവും അശ്വതി സി. ജോയ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്യൂണിറ്റി വെൽെഫയർ സെക്രട്ടറി പി.എം. ജാബിർ അതിഥികൾക്ക് കേരള വിഭാഗത്തിെൻറ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.