മസ്കത്ത്: തൊഴിൽ നിയമം ലംഘിച്ച അഞ്ഞൂറിലധികം പേരെ പിടികൂടിയതായി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഇൗ മാസം അഞ്ചു മുതൽ 11 വരെ വിവിധ വിലായത്തുകളിൽ മന്ത്രാലയത്തിെൻറയും സുരക്ഷസൈനികരുടെയും നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ 412 പേർ വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്. 62 കാർഷിക തൊഴിലാളികളും 74 വീട്ടുജോലിക്കാരും പിടിയിലായവരിൽപെടും.
പിടിയിലായ 310 പേർ തൊഴിലുടമകളിൽനിന്ന് ഒളിച്ചോടിയവരാണെന്നും അധികൃതർ അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് കൂടുതൽ പേർ പിടിയിലായത്, 145 പേർ. വടക്കൻ ബാത്തിനയിൽനിന്ന് 127 പേരും പിടിയിലായിട്ടുണ്ട്.
നേരത്തേ പിടിയിലായ 451 പേരെ വിവിധ എംബസികളുമായി ബന്ധപ്പെട്ട് കയറ്റി അയച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.