ഇസ്ലാഹി  ഐക്യ സമ്മേളനം17ന്

മസ്കത്ത്: ‘മതം, മാനവികത, പ്രബോധനം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ ഇസ്ലാഹി ഐക്യസമ്മേളനം സംഘടിപ്പിക്കുന്നു. 
ഈ മാസം 17ന് രാത്രി 8.15ന് റൂവി അല്‍മസാ ഹാളില്‍ നടക്കുന്ന സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി പ്രമേയ വിശദീകരണം നടത്തും. 
മസ്കത്തിലെ വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. ഐക്യസമ്മേളനത്തിന്‍െറ വിജയത്തിനായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഷാഹി ചെയര്‍മാനും ജനറല്‍ സെക്രട്ടറി ഹാഷിം അംഗടിമുകര്‍ ജന. കണ്‍വീനറായും  വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
മറ്റ് കമ്മിറ്റി ഭാരവാഹികളായി പി.ഒ. ജാബിര്‍ (വൈസ് ചെയര്‍), മുനീര്‍ എടവണ്ണ (കണ്‍), ജരീര്‍ പാലത്ത്, ഷെമീര്‍ ചെന്ത്രാപ്പിന്നി, മുജീബ് കടലുണ്ടി, അക്ബര്‍ സ്വാദിഖ് (പ്രോഗ്രാം), സിറാജ് ഞേളാട്, നൗഷാദ് മരിക്കാര്‍, അബ്ദുറസാഖ് ലുലു, ഹുസൈന്‍ മാസ്റ്റര്‍ (ഫിനാന്‍സ്), നജീബ് കുനിയില്‍, അജ്മല്‍ ചങ്ങരംകുളം, യഹ്യ കിണവക്കല്‍, ഹുസൈന്‍ മാസ്റ്റര്‍ (പബ്ളിസിറ്റി), അബ്ദുല്‍കാദര്‍ കാസര്‍കോട്, റഷീദ് കണ്ണൂര്‍, ഷരീഫ് വാഴക്കാട്, സി.എല്‍. സഫറുല്ല, അബൂബക്കര്‍ പൊന്നാനി (റിസപ്ഷന്‍), ഹുസൈന്‍ കായംകുളം, അനീസ് നന്മണ്ട (രജിസ്ട്രേഷന്‍), ജവാദ് മാത്തോട്ടം, അബ്ദുല്‍ അക്ബര്‍ കൊടിഞ്ഞി, നജ്മുദ്ദീന്‍ അരിപ്ര, അജ്മല്‍ പുളിക്കല്‍ (വളന്‍റിയര്‍), സിദ്ദീഖ് കൂളിമാട്, ഷെമീജ് അഴീക്കോട് (മീഡിയ), തസ്നീം മുനീര്‍, ഫാത്വിമ മരിക്കാര്‍, ഷെമീന സിറാജ്, ഫാത്വിമ അജ്മല്‍ (ലേഡീസ് വിങ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റ് ഹുസൈന്‍ മാസ്റ്റര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാഷിം അംഗടിമുകര്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ എടവണ്ണ നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.