‘മൈലാഞ്ചിക്കാറ്റി’ന് സലാല ഒരുങ്ങി

സലാല: ആസ്വാദകസമൂഹം കാത്തിരുന്ന വേറിട്ട ആ സംഗീതരാവിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. മീഡിയവണ്‍ ഒരുക്കുന്ന ‘മൈലാഞ്ചിക്കാറ്റ്’ സംഗീതനിശക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന് രാത്രി എട്ടിന് ഇത്തീന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ജനകീയ ഉത്സവമാക്കി മാറ്റാന്‍  സലാലയിലെ പ്രവാസി സമൂഹം തയാറെടുത്തുകഴിഞ്ഞു. ഇശലുകളുടെ ലോകത്ത് 25 വര്‍ഷം പിന്നിടുന്ന അനുഗൃഹീത ഗായിക രഹ്നയും, പതിനാലാം രാവിലൂടെ ആസ്വാദകരെ കീഴടക്കിയ യുവഗായികാ സംഘവുമാണ് മൈലാഞ്ചിക്കാറ്റിന്‍െറ വേദിയിലത്തെുക. മാപ്പിളപ്പാട്ടിന്‍െറ ഇശലുകള്‍ക്കൊപ്പം ജനപ്രിയ ഗാനങ്ങളുടെ ഈരടികളും കോര്‍ത്തിണക്കിയാകും മൈലാഞ്ചിക്കാറ്റ് ആസ്വാദകരിലേക്ക് പടര്‍ന്നിറങ്ങുക. 
മാപ്പിളപ്പാട്ടിനെ ജനകീയമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നതാണ് ഗായിക രഹ്നയുടെ പ്രത്യേകത. കാല്‍നൂറ്റാണ്ടിന്‍െറ സംഗീതസപര്യയിലൂടെ ജനഹൃദയങ്ങളില്‍ അവര്‍ നേടിയെടുത്ത സ്വാധീനവും ചെറുതല്ല. രഹ്നക്കൊപ്പം പുതുതലമുറയിലെ മാപ്പിളപ്പാട്ട് ഗായികമാര്‍ കൂടി ഒത്തുചേരുന്നതോടെ മൈലാഞ്ചിക്കാറ്റ് പുതിയ സംഗീതാനുഭവമായി മാറും. 
സലാലയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം മൈലാഞ്ചിക്കാറ്റിനെ വരവേല്‍ക്കുന്ന പോസ്റ്ററുകളും ബാനറുകളും കൊണ്ട് നിറഞ്ഞുകവിഞ്ഞു. സലാല നഗരം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ ജനകീയ പരിപാടികളൊന്നായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 
എണ്ണമറ്റ സ്റ്റേജ് പരിപാടികളാണ് ഗള്‍ഫില്‍ നിത്യേന നടക്കുന്നത്. എന്നാല്‍, കൂട്ടത്തില്‍ ഒന്നായി മാറുന്നതിനു പകരം സംഗീതത്തിന്‍െറയും പാട്ടിന്‍െറയും  മൗലികഭാവങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ആസ്വാദകര്‍ക്ക് എന്നും ഓര്‍മിക്കാവുന്ന ഒന്നാകും മൈലാഞ്ചിക്കാറ്റെന്ന് ഷോയുടെ സംവിധായകന്‍ ജ്യോതി വെള്ളല്ലൂര്‍ പറഞ്ഞു. മലയാള സിനിമാഗാന രംഗത്തേക്ക് പല പ്രതിഭകളെയും സമ്മാനിക്കുന്നതില്‍ വിജയിച്ച പതിനാലാം രാവിന്‍െറ ഇളം പ്രതീക്ഷകള്‍ രഹനക്കൊപ്പം ചേര്‍ന്ന് മികച്ച വിരുന്നായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ആധുനിക ദൃശ്യ ശ്രാവ്യ സാങ്കേതികവിദ്യയുടെ അകമ്പടിയും ഷോയുടെ മറ്റൊരു പ്രത്യേകതയാണ്. മൂന്നു മണിക്കൂര്‍ നീളുന്ന ഷോ രാത്രി എട്ടിന് ആരംഭിക്കും. വൈകീട്ട് ആറരക്കു തന്നെ ആസ്വാദകര്‍ക്കായി ഇത്തീന്‍ സ്റ്റേഡിയത്തിന്‍െറ ഗേറ്റുകള്‍ തുറക്കും. പ്രവേശനം സൗജന്യമാണ്. ഗള്‍ഫ് ടെക്കാണ് മൈലാഞ്ചിക്കാറ്റിന്‍െറ പ്രധാന പ്രായോജകര്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.