മസ്കത്ത്: കെ.പി.എ.സിയുടെ പ്രശസ്ത നാടകം അസ്തമിക്കാത്ത സൂര്യെൻറ പുനരാവിഷ്കരണം അൽ ഫലാജ് ഹോട്ടലിലെ നിറഞ്ഞ സദസ്സിൽ അരങ്ങേറി. കലാകാരിയുടെ വിജയ പരാജയങ്ങളും സമൂഹത്തിെൻറ ജീർണതകളും പ്രേക്ഷകരിലേക്ക് പച്ചയായും നിഷ്പക്ഷമായും പകർന്നു നൽകുന്നതായിരുന്നു നാടകം. വിലാസിനി എന്ന നാടകനടിയുടെ കഥയാണ് നാടകത്തിെൻറ ഇതിവൃത്തം. യൗവനം അരങ്ങിൽ ജീവിച്ചുതീർത്തശേഷം വാർധക്യത്തിൽ അരങ്ങും നാടക പ്രസ്ഥാനവും സമൂഹവുമെല്ലാം കൈവിട്ട് ആരും തുണയില്ലാതാകുന്ന വിലാസിനിയെ ശ്രീവിദ്യ രവീന്ദ്രൻ അരങ്ങിൽ അവിസ്മരണീയമാക്കി. കല സാമൂഹിക വിപ്ലവത്തിനായി സമർപ്പിച്ച കലാകാരിയുടെ പച്ചയായ ജീവിതമാണ് നാടകത്തിലൂടെ ഫ്രാൻസിസ് ടി. മാവേലിക്കര വരച്ചുകാട്ടിയത്. കെ.പി.എ.സി കേരളൻ, സുധ രഘുനാഥ്, ജയ്സൺ.പി.മത്തായി, ഇന്ദു ബാബുരാജ്, ബഷീര്‍ എരുമേലി, എസ് എന്‍ ഗോപകുമാര്‍, ശ്രീകുമാര്‍ നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. സുജാതൻ മാസ്റ്റർ രംഗപടമൊരുക്കിയ നാടകം അൻസാർ ഇബ്രാഹീമാണ് സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.