ബുറൈമി: റസ്റ്റാറൻറിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ബുറൈമിയിലെ ദാറുൽ ഖലീജ് ഹോട്ടൽ അപ്പാർട്മെൻറിന് മുന്നിലെ സാദ് മആരിബ് ലബനീസ് റസ്റ്റാറൻറിനാണ് തീപിടിച്ചത്. അഗ്നിബാധയിൽ ഹോട്ടലിലെ അടുക്കള പൂർണമായും കത്തിന
ശിച്ചു.
രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. റസ്റ്റാറൻറിൽ ഉപഭോക്താക്കളുള്ള സമയത്താണ് തീപിടിത്തമുണ്ടായത്. തീപിടിച്ചതോടെ ജീവനക്കാരും ഉപഭോക്താക്കളും പുറത്തേക്കോടി. 15 ജീവനക്കാരിലെ ഏക മലയാളിയായ പെരിന്തൽമണ്ണ സ്വദേശി നവാസ് സംഭവ സമയത്ത് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു.
താൻ നിന്നതിെൻറ സമീപമുള്ള എ.സിയിൽനിന്നാണ് വലിയ ശബ്ദത്തോടെ തീപടർന്നതെന്ന് നവാസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇയാളുടെ ലേബർകാർഡ് കത്തിപ്പോയിട്ടുണ്ട്. റസ്റ്റാറൻറിെൻറ മുകൾനിലകളിൽ താമസിക്കുന്ന 12ഒാളം കുടുംബങ്ങളിൽ ഭൂരിഭാഗവും മലയാളിക
ളാണ്.
വാരാന്ത്യ അവധി ദിനമായതിനാൽ എല്ലാവരും വീടുകളിൽ തന്നെയുണ്ടായിരുന്നു. തീയും പുകയും ഉയർന്നതോടെ പരിഭ്രാന്തരായ താമസക്കാരും താഴേക്ക് ഇറങ്ങിയോടി.
വേനൽകാലമായതോടെ തീപിടിത്തം പതിവായിട്ടുണ്ട്. എ.സിയിൽനിന്നുള്ള തീപിടിത്തം ഒഴിവാക്കാൻ താമസക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നിരന്തര ഉപയോഗംമൂലം എ.സി അമിതമായി ചൂടാകുന്നത് അഗ്നിബാധക്ക് കാരണമാ
യേക്കാം. ഇതോടൊപ്പം ശരിയായ വിധത്തിൽ അറ്റകുറ്റപ്പണി നടത്താത്തതും മോശം ഇലക്ട്രിക്കൽ വയറിങ്ങും തീപിടിത്തങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.