മസ്കത്ത്: പ്രവാസി മലയാളികളുടെ ഏറ്റവുംവലിയ ഒത്തുചേരലായ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് ഉത്സവച്ഛായയിൽ കൊടിയിറക്കം. വെള്ളി, ശനി ദിവസങ്ങളിലായി ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് അമിറാത്തിലെ ഉത്സവ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്.
വിവിധതരം കല, സംഗീത പരിപാടികളും മസ്കത്ത് സയൻസ് ഫെസ്റ്റിവലും ഏറെ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പോലും അഭിപ്രായ വ്യത്യാസമുള്ള കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നതെന്ന് കമൽ തെൻറ ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പ്രവാസികൾ എന്നും ഗൃഹാതുരത്വത്തോടെ ഒാർക്കുന്ന ഒരു കേരളവും ഇന്ത്യയുമല്ല ഇന്ന് യഥാർഥത്തിലുള്ളത്.
കേരളത്തിലെയും ഇന്ത്യ3യിലെയും സാമൂഹികാന്തരീക്ഷം ഏറെ മലിനപ്പെട്ടതായും കമൽ കൂട്ടിച്ചേർത്തു. ഗൾഫാർ മുഹമ്മദലി, മാർസ് ഇൻറർനാഷനൽ എം.ഡി വി.ടി. വിനോദ്, ഷാഹി സ്പൈസസ് മാർക്കറ്റിങ് മാനേജർ എസ്. ബദർ, അനന്തപുരി റെസ്റ്റാറൻറ്സ് മാനേജിങ് ഡയറക്ടർ ബിബി ജേക്കബ്, സി.എം. സർദാർ, സാമൂഹികപ്രവർത്തകൻ തെരുവോരം മുരുകൻ, എരഞ്ഞോളി മൂസ, കമ്യൂണിറ്റി ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ പി.എം. ജാബിർ, കേരളവിങ് കൺവീനർ കെ. രതീശൻ, വനിതവിഭാഗം കോഒാഡിനേറ്റർ പ്രജീഷ നിഷാന്ത് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള കൈരളി-അനന്തപുരി അവാർഡ് തെരുവോരം മുരുകന് കമലും ബിബി ജേക്കബും ചേർന്ന് സമ്മാനിച്ചു.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച എരഞ്ഞോളി മൂസക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് കമലാണ് സമ്മാനിച്ചത്. താവം കലാവേദിയുടെ നാടൻപാട്ടുകളും പ്രഗതി ബാൻഡിെൻറ പ്രകടനവും വെള്ളിയാഴ്ച കാണികളെ ആവേശത്തിലാക്കി. വെള്ളി, ശനി ദിവസങ്ങളിലായി എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടും ഒരുക്കിയിരുന്നു. െഎ.എസ്.സി കച്ചി വിങ്ങിെൻറ നൃത്തമടക്കം കലാപരിപാടികളും നടന്നു. വിവിധ വിഭാഗങ്ങളിലായി ഒരുക്കിയ സ്റ്റാളുകൾ നിരവധിപേരാണ് സന്ദർശിച്ചത്. ഗൾഫ് മാധ്യമം സ്റ്റാളിൽ ജീപാസുമായി സഹകരിച്ച് ക്വിസ് മത്സരം ഏർപ്പെടുത്തിയി
രുന്നു.
ആദ്യ ദിവസം ദാർസൈത്തിൽനിന്നുള്ള സുരേഷ് മണി, ഗാലയിൽനിന്നുള്ള നിസാമുദ്ദീൻ, ഷാസിൽ, ഷീബ, സിയ അനസ് എന്നിവർ വിജയികളായി. വിജയികൾക്ക് റോയൽ മാർക്ക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇസ്മാഇൗൽ പടിയത്ത്, ജീപാസ് റീജനൽ മേധാവി സജീർ, ലിങ്ക്സ് അഡ്വർൈടസിങ് മാനേജിങ് ഡയറക്ടർ ലിജിഹാസ് ഹുസൈൻ എന്നിവർ സമ്മാനങ്ങൾ നൽകി. ബദർ അൽ സമ സ്റ്റാളിൽ വൈദ്യപരിശോധനക്കും പ്രഥമ ശുശ്രൂഷക്കും സൗകര്യമൊരുക്കിയത് സഹായകരമായി.
വിവിധ കമ്പനികൾ ചേർന്നൊരുക്കിയ ഫുഡ്കോർട്ട് പ്രധാന ആകർഷണമായിരുന്നു. മലബാർ ഗ്രാൻഡ് പാലസിെൻറ കൗണ്ടറിൽ ആവശ്യപ്പെടുന്ന ഭക്ഷണസാധനങ്ങൾ അപ്പപ്പോൾ തയാറാക്കി നൽകാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. ജീപാസ്, മലബാർ ഗോൾഡ്, സീപേൾസ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. പ്രവാസി ക്ഷേമനിധി ബോർഡ് രജിസ്ട്രേഷനും സൗകര്യമൊരുക്കിയി
രുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.