മസ്കത്ത്: ഒമാന്‍ കൂടുതല്‍ ഖനന ബ്ളോക്കുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഭൂമി ഖനനത്തിന് അനുവദിച്ചുള്ള തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മൈനിങ് പൊതു അതോറിറ്റിയിലെ റിസര്‍ച്ച് ആന്‍ഡ് ജിയോളജിക്കല്‍ സര്‍വേയ്സ് ഡിപ്പാര്‍ട്മെന്‍റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ബിന്‍ സലീം അല്‍ ബത്താഷി അറിയിച്ചു. നിലവില്‍ 14 ബ്ളോക്കുകളില്‍ രാജ്യത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ധാതു സമ്പത്തിനാല്‍ അനുഗ്രഹീതമാണ് ഒമാന്‍. അതിനാല്‍ ഈ മേഖലയില്‍ മികച്ച നിക്ഷേപ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. ഖനനത്തിന് തയാറായി മുന്നോട്ട് വരുന്ന കമ്പനികളുടെ എണ്ണം കൂടുതലാണെന്നും അല്‍ ബത്താഷി പറഞ്ഞു. ധാതുക്കളുടെ രണ്ട് രീതിയിലുള്ള കയറ്റുമതിക്കാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. അസംസ്കൃത രൂപത്തിലുള്ളതിനൊപ്പം സംസ്കരിച്ചും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിയുമാണ് കയറ്റുമതി ചെയ്യുന്നത്. സമൃദ്ധമായി ലഭിക്കുന്ന ചുണ്ണാമ്പ് കല്ല് പോലുള്ളവ അസംസ്കൃത രൂപത്തില്‍ കയറ്റിയയക്കാന്‍ അനുമതിയുണ്ട്. അതേസമയം മാര്‍ബിളിന്‍െറ അസംസ്കൃത രൂപത്തിലുള്ള കയറ്റുമതി നിരോധിച്ചിട്ടുണ്ട്.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഖനന മേഖലക്ക് സുപ്രധാന സ്ഥാനമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതിനാല്‍ സമ്പൂര്‍ണമായ ഖനന നിയമം വൈകാതെ നടപ്പില്‍ വരുത്തും. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്ത വര്‍ഷം നടക്കുന്ന ഒമാന്‍ മിനറല്‍സ് ആന്‍ഡ് മൈനിങ് കോണ്‍ഫറന്‍സില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അല്‍ ബത്താഷി പറഞ്ഞു. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ ഭൂരിപക്ഷം മേഖലകളും ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഖനന, ക്വാറി മേഖലയില്‍നിന്നുള്ള വരുമാനത്തില്‍ മാത്രമാണ് വര്‍ധന ഉണ്ടായത്. 12 ശതമാനത്തിന്‍െറ വര്‍ധനയാണ് ഈ മേഖലയില്‍ ഉണ്ടായത്.സൊഹാര്‍ പോര്‍ട്ട് ആന്‍ഡ് ഫ്രീസോണ്‍, ദുകം തുറമുഖം, സലാല തുറമുഖം എന്നിവിടങ്ങളിലൂടെയുള്ള ധാതുക്കളുടെ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുമുണ്ട്.
ധാതു നിക്ഷേപം കണ്ടത്തെല്‍, ഖനനമടക്കം മേഖലകളിലായി വര്‍ധിത നിക്ഷേപസാഹചര്യങ്ങള്‍ ഒമാനില്‍ വരും മാസങ്ങളില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.