മസ്കത്ത്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രതിനിധി സംഘം അല്‍ഇസ് ഇസ്ലാമിക് ബാങ്ക് സന്ദര്‍ശിച്ചു.
20 മുന്‍നിര ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളുടെ സീനിയര്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയുടെ നേതൃത്വത്തിലാണ് റൂവിയിലെ ബാങ്കിന്‍െറ ഹെഡ്ഓഫിസ് സന്ദര്‍ശിച്ചത്. സംഘത്തെ ബാങ്ക് ചെയര്‍മാന്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസദ് ബിന്‍ താരീഖ് അല്‍ സൈദ്, സി.ഇ.ഒ സലാം ബിന്‍ സൈദ് അല്‍ ഷക്സി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്ത്യയിലെയും ഒമാനിലെയും നിക്ഷേപാവസരങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഒമാനിലെ ഇസ്ലാമിക് ബാങ്കിങ് രംഗത്ത് ഒഴിവാക്കാന്‍ കഴിയാത്ത ശക്തിയാണ് അല്‍ഇസ് ഇസ്ലാമിക് ബാങ്കെന്ന് തെളിയിക്കുന്നതാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്‍െറ സന്ദര്‍ശനമെന്ന് സി.ഇ.ഒ പറഞ്ഞു.
പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളികളുമായി ചേര്‍ന്ന് ലാഭകരമായ സംരംഭങ്ങളില്‍ ഏര്‍പ്പെടുത്താന്‍ ബാങ്ക് പര്യാപ്തമാണെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.