?????? ????????

തിരുവനന്തപുരം സ്വദേശി  ഹൃദയാഘാതംമൂലം മരിച്ചു

മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആറ്റിങ്ങല്‍ അവനവഞ്ചേരി വിളയില്‍ പുത്തന്‍വീട്ടില്‍ സുരേഷ് സഹദേവനാണ് (58) മരിച്ചത്. സിനാവിലെ വര്‍ക്ഷോപ് ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മോഹിനി. രണ്ടു മക്കളുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ഒമാനിലത്തെിയത്. നേരത്തേ, 25 വര്‍ഷം ദുബൈയില്‍ ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടരുകയാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT