മസ്കത്ത്: സെക്കന്‍ഡ്ഹാന്‍ഡ്, ഫാന്‍സി കാറുകള്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെയും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കരുതിയിരിക്കുക. ശ്രദ്ധിച്ചില്ളെങ്കില്‍ തട്ടിപ്പുകാരുടെ വലയില്‍ കുരുങ്ങി നിങ്ങളുടെ പണം നഷ്ടമായേക്കാം. താല്‍പര്യപ്പെട്ട് ബന്ധപ്പെടുന്നവരോട് കാര്‍ ഫ്രാന്‍സിലോ ബെല്‍ജിയത്തിലോ മറ്റും ആണെന്നായിരിക്കും ആദ്യ മറുപടി.
തുടര്‍ന്ന് തങ്ങളുടെ ലോജിസ്റ്റിക്സ് കമ്പനിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും. ഏതെങ്കിലും വ്യാജ പേരിലുള്ളതാകും ഈ ലോജിസ്റ്റിക്സ് കമ്പനി. ലോജിസ്റ്റിക്സ് കമ്പനിക്ക് അയക്കുന്ന ഇ-മെയിലിന്‍െറ കോപ്പി തങ്ങള്‍ക്കും വെക്കണമെന്ന് ആദ്യം ബന്ധപ്പെടുന്നവര്‍ നിര്‍ദേശിക്കും. കാര്‍ എവിടെയാണ് ഉള്ളതെന്നോ ലോജിസ്റ്റിക്സ് കമ്പനിയുടെ വിശദ വിവരങ്ങളോ നല്‍കാതെ ചിത്രങ്ങള്‍ മാത്രമാകും തട്ടിപ്പുകാര്‍ നല്‍കുക. ഷിപ്പിങ് നിരക്കുകള്‍ നല്‍കിയാല്‍ കാര്‍ മസ്കത്തില്‍ എത്തിക്കാമെന്നും തുടര്‍ന്ന് മാത്രം കാറിന്‍െറ വില നല്‍കിയാല്‍ മതിയെന്നും തട്ടിപ്പുകാര്‍ നിര്‍ദേശിക്കും. വലയില്‍ വീണ് പണം നല്‍കുന്നതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആക്കി തട്ടിപ്പുസംഘം മുങ്ങുകയാണ് പതിവ്. കാര്‍ നേരിട്ടുകാണണമെന്ന് നിര്‍ബന്ധമായി ആവശ്യപ്പെടുകയാണ് തട്ടിപ്പില്‍ കുരുങ്ങാതിരിക്കാനുള്ള വഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.