സലാല: ഏക സിവില്‍ കോഡിനെതിരെ മുസ്ലിംകള്‍ ഒരു നേതൃത്വത്തിന്‍െറ കീഴില്‍ അണിനിരക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി മൊയ്തീന്‍ കുട്ടി ഫൈസി പറഞ്ഞു. സലാല സോഷ്യല്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘ഏക സിവില്‍ കോഡ്‘ ദുരൂഹതയും ആശങ്കകളും’ വിഷയത്തില്‍ ഗ്രീന്‍ പാര്‍ക്ക് റസ്റ്റാറന്‍റല്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖിനെ കുറിച്ച് അറിവില്ലാത്തവരാണ് അതിനെ കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്നത്. കരിനിയമങ്ങള്‍ ചില വിഭാഗങ്ങള്‍ക്കെതിരെ മാത്രം പ്രയോഗിക്കുന്ന രീതിയാണ് കേരളത്തില്‍പോലും കണ്ടുവരുന്നത്. ആര്‍. എസ്.എസിനെതിരെ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍ ഒരു സര്‍ക്കാറും തയാറാകുന്നില്ളെന്നും അദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍ ഫോറം സലാല പ്രസിഡന്‍റ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. റഷീദ് കാവന്നൂര്‍ സ്വാഗതവും മൊയ്തീന്‍ കുട്ടി സഖാഫി നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി നൗഷാദ് ചേലക്കര, ഫൈസല്‍, നാസര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.