ബര്‍ക്ക ചാമ്പ്യന്‍സ് ട്രോഫി ഫുട്ബാള്‍: ബ്ളാക്ക് ആന്‍ഡ് വൈറ്റ് ജേതാക്കളായി

മസ്കത്ത്: എഫ്.സി ബ്രദേഴ്സ് ബര്‍ക്ക ഒമാന്‍ സംഘടിപ്പിച്ച മൂന്നാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ മലബാര്‍ എഫ്.സിയെ തോല്‍പിച്ച് ബ്ളാക്ക് ആന്‍ഡ് വൈറ്റ് ജേതാക്കളായി. ആവേശം അലതല്ലിയ ഫൈനല്‍ മത്സരത്തില്‍ അവസാന വിസില്‍ വരെ ഗോള്‍രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടിലാണ്  ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടീം വിജയ തീരമണഞ്ഞത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ എഫ്.സി കേരളയും വിജയിച്ചു. ഏറ്റവും നല്ല മുന്‍നിര കളിക്കാരനുള്ള പുരസ്കാരം ബ്ളാക്ക് ആന്‍ഡ് വൈറ്റിന്‍െറ ജിമ്മിക്കും, എഫ്.സി കേരളക്കുവേണ്ടി ഏറ്റവും നല്ല പ്രതിരോധം തീര്‍ത്ത രഘുവിനെ ഏറ്റവും നല്ല ഡിഫന്‍ഡറായും, മലബാര്‍ എഫ്.സിക്കുവേണ്ടി വല കാത്ത ആശിഖിനെ ഏറ്റവും നല്ല ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം റുബ അല്‍ ഹറം എം.ഡി ഹമീദ് നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം അന്‍വര്‍ അബ്ദുല്ല ടെക്നോ സാറ്റും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം അബ്ദുല്ല അബൂ യഹ്യയും നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.