കനിവിന്‍ കരങ്ങള്‍ നീണ്ടാല്‍ പരീതിന് രോഗക്കിടക്കയില്‍നിന്ന് നാടണയാം

സലാല: മൂന്നു പതിറ്റാണ്ടോളം നീളുന്ന പ്രവാസം സമ്മാനിച്ച സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം രോഗത്തിന്‍െറ വിഷമതയുംപേറി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ കിടക്കുമ്പോഴും തൃശൂര്‍ സ്വദേശി പരീത് ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. സുമനസ്സുകളുടെ കനിവിന്‍ കരങ്ങള്‍ തന്നെ നാടണയാന്‍ തുണക്കുമെന്ന പ്രതീക്ഷ ഇദ്ദേഹം പങ്കുവെക്കുന്നു. പാസ്പോര്‍ട്ടും ലേബര്‍ കാര്‍ഡുമില്ലാത്ത പരീതിന് പിഴക്ക് പുറമെ ആശുപത്രിയില്‍ 2000 റിയാല്‍കൂടി അടച്ചാലേ നാട്ടില്‍ പോകാന്‍ സാധിക്കുകയുള്ളൂ. രക്തവിസര്‍ജനത്തെ തുടര്‍ന്ന് അവശനായ പരീതിനെ 40 ദിവസം മുമ്പാണ് സുഹൃത്തായ സ്വദേശി ആശുപത്രിയിലത്തെിച്ചത്. പാസ്പോര്‍ട്ടോ റെസിഡന്‍റ്സ് കാര്‍ഡോ ഒന്നും ഇല്ലാത്തതിനാല്‍ ആശുപത്രി പ്രവേശത്തിനുതന്നെ ബുദ്ധിമുട്ടി. ഇതുവരെ 14 കുപ്പി രക്തം കയറ്റി. അള്‍സറിനും കിഡ്നിക്കുമാണ് ചികിത്സ. ഒരു മാസത്തെ ചികിത്സകൊണ്ട് ഒരുവിധം എഴുന്നേറ്റ് നടക്കാനായി. വിദഗ്ധ പരിശോധനക്കായി ഉടനെ നാട്ടില്‍ പോകണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. അര്‍ബുദത്തിന്‍െറ ലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ട ടെസ്റ്റുകളാണ് ഇനി നടത്താനുള്ളത്. ഒരാഴ്ചമുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും പണമടക്കാത്തതിനാല്‍ ആശുപത്രി വിടാന്‍ കഴിഞ്ഞിട്ടില്ല. 1989ല്‍ സലാലയിലത്തെിയ വടക്കാഞ്ചേരി സ്വദേശി കുടുമാന്‍പറമ്പില്‍ രാജു സുലൈമാന്‍ എന്ന പരീത് പ്രവാസത്തില്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. ടെയ്ലറായിട്ടായിരുന്നു തുടക്കം. 
തന്‍െറ പ്രവാസത്തിനിടയില്‍ അമ്മാവന്‍െറ തണലില്‍ ഹോട്ടല്‍ മുതല്‍ ക്ളീനിങ് കമ്പനിവരെ നടത്തിയെങ്കിലും എല്ലാം എട്ടുനിലയില്‍ പൊട്ടി. കടം കയറി പാസ്പോര്‍ട്ട് പലിശക്കാരന്‍െറ കൈയിലുമായി. അതിപ്പോള്‍ എവിടെയാണ് ഉള്ളത് എന്നുവരെ നിശ്ചയമില്ല. 2006ല്‍ എല്ലാം നേരയാകുന്നു എന്ന് തോന്നിയ സമയത്ത് ഭാര്യയും ഏകമകനും സലാലയില്‍ വന്നിരുന്നു. നാലുമാസത്തില്‍ കൂടുതല്‍ അതും നീണ്ടില്ല. ഉടനെ അവരെ കയറ്റിവിട്ടു. പിന്നെ ഇതുവരെ നാട്ടില്‍ പോകാനോ കുടുംബത്തെ കാണാനോ കഴിഞ്ഞിട്ടില്ല. ഭാര്യയുടെ കെട്ടുതാലിവരെ വിറ്റുതുലച്ചു. കുടുംബത്തിനായി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്‍െറ വിഷമം പങ്കുവെക്കുമ്പോള്‍ പരീതിന്‍െറ കണ്ണുകള്‍ ഈറനണിയുന്നു. ഭാര്യാ പിതാവ് ജോലി ചെയ്താണ് ഇവരെ സംരക്ഷിക്കുന്നത്. ദുശ്ശീലങ്ങള്‍ക്ക് തന്‍െറ തകര്‍ച്ചയില്‍ പങ്കില്ളെന്നും താന്‍ കഠിനാധ്വാനിയായിരുന്നെന്നും പരീത് തറപ്പിച്ചുപറയുന്നു. പ്രയാസകാലത്ത് സഹായത്തിനത്തൊന്‍ ഇദ്ദേഹത്തിന് സുഹൃത്തുക്കളോ സംഘടനക്കാരോ നാട്ടുകാരോ ഒന്നുമില്ല. കഴിഞ്ഞ 40 ദിവസത്തിനിടയില്‍ ഇദ്ദേഹത്തെ കാണാന്‍ ആരും ആശുപത്രിയിലത്തെിയിട്ടുമില്ല. അമ്മാവന്‍െറ സുഹൃത്തായ അല്‍ ഹഖിലെ അനില്‍കുമാറാണ് ഏകതുണ. സാമൂഹികപ്രവര്‍ത്തകനും സോഷ്യല്‍ ക്ളബ് വൈസ് പ്രസിഡന്‍റുമായ യു.പി. ശശീന്ദ്രന്‍ വഴി ഒൗട്ട്പാസിന് നല്‍കിയിട്ടുണ്ട്. തന്നെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയോ ഏതെങ്കിലും സാമൂഹികക്കൂട്ടായ്മകളോ മനുഷ്യസ്നേഹികളോ മുന്നോട്ടുവരുമെന്നാണ് പരീതിന്‍െറ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.