മസ്കത്ത്: ഒമാനിലത്തെിയ ഐക്യരാഷ്ട്ര സഭയുടെ ലിബിയന്‍ പ്രതിനിധി വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്‍െറ പ്രത്യേക പ്രതിനിധിയും ലിബിയയിലെ യുനൈറ്റഡ് നേഷന്‍സ് സപ്പോര്‍ട്ട് മിഷന്‍ മേധാവിയുമായ മാര്‍ട്ടിന്‍ കോബ്ളര്‍ ആണ് ഒമാന്‍ സന്ദര്‍ശിച്ചത്. ലിബിയയിലെ സ്ഥിതിഗതികളും സമാധാനം പുന$സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും ചര്‍ച്ച ചെയ്തു.
ഒമാന്‍െറ മേല്‍നോട്ടത്തില്‍ ലിബിയന്‍ ഭരണഘടനാ പുനര്‍നിര്‍മാണ സമിതി യോഗം അടുത്തിടെ സലാലയില്‍ ചേര്‍ന്നിരുന്നു. ലിബിയയിലെ വിവിധ പാര്‍ട്ടികളുടെ നിലപാടുകള്‍ ഏകീകരിക്കുന്നതിന് ഒമാന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് മാര്‍ട്ടിന്‍ കോബ്ളര്‍ പറഞ്ഞു.
ലിബിയന്‍ ജനതയുടെ താല്‍പര്യങ്ങള്‍ മാനിക്കുന്ന രാഷ്ട്രീയ പരിഹാരം യാഥാര്‍ഥ്യമാക്കുന്നതിലെ പ്രതിസന്ധികള്‍ യൂസുഫ് ബിന്‍ അലവിയുമായി മാര്‍ട്ടിന്‍ കോബ്ളര്‍ പങ്കുവെച്ചു.
മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതില്‍ ഒമാന്‍െറ പങ്ക് എടുത്തുപറഞ്ഞ കോബ്ളര്‍, ലിബിയയിലെ വിവിധ വിഭാഗങ്ങളുമായുള്ള ശക്തമായ ബന്ധം ഒമാന് ഇക്കാര്യത്തില്‍ സഹായകമാകുമെന്നും പറഞ്ഞു. പരസ്പരം പോരടിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ ധാരണയില്‍ എത്തിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ കഴിയൂവെന്നും കോബ്ളര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.