അല്‍ജദീദ് എക്സ്ചേഞ്ചിന്‍െറ  ഇഫ്താര്‍ സംഗമം സജീവം

മസ്കത്ത്: ഒമാന്‍െറ വിവിധഭാഗങ്ങളിലായി ഇമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനങ്ങളിലൊന്നായ അല്‍ജദീദ് എക്സ്ചേഞ്ചിന്‍െറ ഇഫ്താര്‍ സംഗമങ്ങള്‍ സജീവം.  മാര്‍ക്കറ്റിങ് ടീം, റീജനല്‍ മാനേജര്‍, ബ്രാഞ്ച് മാനേജര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നത്. അയ്യായിരത്തോളം പേര്‍ക്കാണ് നോമ്പുതുറയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുന്‍നിര പണമിടപാട് സ്ഥാപനമായ അല്‍ ജദീദ് എക്സ്ചേഞ്ചിന് മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അടക്കം 22 ശാഖകളാണ് ഒമാനിലുള്ളത്.  അല്‍ജദീദ് വഴി അയക്കുന്ന പണം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ അക്കൗണ്ടുകളില്‍ സെക്കന്‍ഡുകളില്‍തന്നെ നിക്ഷേപിക്കപ്പെടും. നാട്ടില്‍ ബാങ്ക് അവധിയാണെങ്കില്‍പോലും ഈ സൗകര്യം ലഭ്യമാണെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുന്ന പണവും മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിക്ഷേപിക്കപ്പെടും. ബംഗ്ളാദേശ്, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്കും അനുയോജ്യമായ സേവനം അല്‍ ജദീദില്‍ ലഭ്യമാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.