മസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ ഇഫ്താര്‍ വിരുന്നൊരുക്കി. സമൂഹത്തിലെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു. എ.ഐ.സി.സി വക്താവ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് മിഷന്‍ ഗ്ളോറിയ ഗാങ്ടെ, എംബസി സബ് സെക്രട്ടറി ഷബീര്‍, സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ്, ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ കെ.എച്ച്. അബ്ദുല്‍ റഹീം, ഫാ. ജോര്‍ജ് എല്ലുവിള, ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളം വിങ് കണ്‍വീനര്‍ ജി.കെ. കാരണവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒ.ഐ.സി.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍, ജന.സെക്രട്ടറി എന്‍.ഒ. ഉമ്മന്‍, ഒ.ഐ.സി.സി ഗ്ളോബല്‍ സെക്രട്ടറി സെന്‍ വി.നാഥ്, ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഹൈദ്രോസ് പതുവന, ഷാജഹാന്‍, അനീഷ് കടവില്‍, പി.വി കൃഷ്ണന്‍, മുരുകേഷ് നാരായണന്‍, നസീര്‍ തിരുവത്ര, ജോര്‍ജ് കോര, ബിജു പുനലൂര്‍, ജിജോ, സഹീര്‍ അഞ്ചല്‍, സതീഷ് പട്ടുവം, രവി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.