മസ്കത്ത്: ഏഷ്യന്‍ വംശജയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിക്കുകയും ചെയ്തു. ഷിനാസ് വിലായത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദമ്പതിമാരെ വീട്ടില്‍നിന്ന് അര്‍ധരാത്രി വാഹനത്തിലത്തെിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വാഹനത്തില്‍വെച്ച് ഇരുവരെയും മര്‍ദിച്ചു. ഭര്‍ത്താവിനെ റോഡരികില്‍ ഇറക്കിവിട്ടശേഷം വീട്ടമ്മയെ ഫലജ് അല്‍ ഊഹി ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലും സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗത് മബേലയില്‍ ഇന്ത്യന്‍ കുടുംബത്തിന്‍െറ താമസസ്ഥലത്ത് അര്‍ധരാത്രി പൊലീസ് ചമഞ്ഞത്തെിയവര്‍ 47കാരിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ നാലു സ്വദേശികളെയും രണ്ട് ഏഷ്യന്‍ വംശജരെയുമാണ് പിടികൂടിയത്.
സ്വദേശി സംഘം കുടുംബത്തെ വിളിച്ചുണര്‍ത്തിയശേഷം തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു.
ഭര്‍ത്താവ് തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍പോയ സമയത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് അല്‍ഹയ്ലിലെ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചശേഷം ബംഗ്ളാദേശ് സ്വദേശികള്‍ക്ക് കൈമാറുകയായിരുന്നു. ഇബ്രിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷമുണ്ടായ സംഭവം പ്രവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.
സര്‍ക്കാറും പൊലീസും കാര്യക്ഷമമായ നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും അവ ആവര്‍ത്തിക്കുന്നതിലെ ആശങ്ക സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.